കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ്‌ ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്‌. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ്‌ ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ്‌ മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>

അവുക്കോയ മുസ്ലിയാ൪

മമ്പുറം സയ്യിദ്‌ അലവി തങ്ങളുടെ ശിഷ്യനാണ് അവുക്കോയ മുസ്ലിയാ൪, ഹി: 1222 ലാണ് അവുക്കോയ മുസ്ലിയാരുടെ ജനനം. പരപ്പനങ്ങാടി ചിക്യാമു മരക്കാരാണ്‌ പിതാവ്‌.അഹ്മദ്‌ മഖ്ദൂം, പുറത്തിയില്‍ മുഹമ്മദ്‌ ഹമാദാനി, വെളിയങ്കോട് ഉമ൪ ഖാളി എന്നിവരാണ് പ്രധാന ഗുരുനാഥ൯മാ൪.
പൊന്നാനി, പുറത്തിയില്‍, വളപട്ടണം, താനൂ൪, വലിയ കുളങ്ങര എന്നിവിടങ്ങളില്‍ മത പഠനം നടത്തി. താനൂ൪, വലിയ കുളങ്ങര, തിരൂരങ്ങാടി, പരപ്പനങ്ങാടി പനയത്തില്‍ പള്ളി, കടപ്പുറം പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ അദ്ദേഹം സേവനം ചെയ്തു. മക്ക, ബാഗ്ദാദ്‌, ഇസ്തംപൂള്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദ൪ശിച്ചു.
അവ്വലുല്‍ വാജിബാത്ത്‌, അല്ലഫല്‍ അലിഫിന് വ്യാഖ്യാനം, ഇശ്റൂന സ്വിഫത്ത് തുടങ്ങി അനേകം ഗ്രന്ഥങ്ങള്‍ രചിച്ചു. ഹി: 1292 ല്‍ അദ്ദേഹം വഫാത്തായി. അദ്ദേഹത്തെക്കുറിച്ച് ലോകപ്രശസ്ത പണ്ഡിതനായ സയ്യിദ്‌ അഹ്മദ്‌ സൈനി ദഹ് ലാ൯ വിലാപ കാവ്യം രചിച്ചു. പരപ്പനങ്ങാടിയിലാണ് മഖ്ബറ.